Skip to main content
News Directory 3
  • Business
  • Entertainment
  • Health
  • News
  • Sports
  • Tech
  • World
Menu
  • Business
  • Entertainment
  • Health
  • News
  • Sports
  • Tech
  • World
റിയാൻ രാജസ്ഥാൻ ക്യാപ്റ്റൻ; ആദ്യ മൂന്ന് കളിയിൽ സഞ്ജു സാംസൺ സ്പെഷ്യലിസ്റ്റ് ബാറ്റർ - News Directory 3

റിയാൻ രാജസ്ഥാൻ ക്യാപ്റ്റൻ; ആദ്യ മൂന്ന് കളിയിൽ സഞ്ജു സാംസൺ സ്പെഷ്യലിസ്റ്റ് ബാറ്റർ

March 20, 2025 Catherine Williams Sports
News Context
At a glance
  • Sanju Samson Riyan Parag Rajasthan Royals: രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി.
  • എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണ് എങ്കിലും രാജസ്ഥാൻ റോയൽസിന് വേണ്ടി ആദ്യ മൂന്ന് മത്സരങ്ങളും സഞ്ജു കളിക്കും.
  • 💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches!
Original source: malayalam.indianexpress.com

Sanju Samson Riyan Parag Rajasthan Royals: രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക സഞ്ജു സാംസൺ ആയിരിക്കില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ. ഇക്കാര്യം രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണ് എങ്കിലും രാജസ്ഥാൻ റോയൽസിന് വേണ്ടി ആദ്യ മൂന്ന് മത്സരങ്ങളും സഞ്ജു കളിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആർച്ചറുടെ പന്തിൽ വിരലിനേറ്റ പരുക്കേറ്റതാണ് സഞ്ജുവിന് വിനയായത്. പിന്നാലെ സഞ്ജു ശസ്ത്രക്രിയക്ക് വിധേയനായി. ആറാഴ്ചത്തെ വിശ്രമം ആയിരുന്നു സഞ്ജുവിന് നിർദേശിച്ചിരുന്നത്. 

💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! 💗 pic.twitter.com/FyHTmBp1F5

— Rajasthan Royals (@rajasthanroyals) March 20, 2025

നിലവിൽ ബാറ്റിങ്ങിന് വേണ്ട ഫിറ്റ്നസ് കടമ്പ സഞ്ജു പിന്നിട്ടു എങ്കിലും വിക്കറ്റ് കീപ്പിങ്ങിലും ഫീൽഡിങ്ങിലും വേണ്ട ഫിറ്റ്നസ് തെളിയിക്കാൻ മലയാളി താരത്തിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സഞ്ജു മാറി നിൽക്കുന്നത്. സഞ്ജുവിന് രാജസ്ഥാന്റെ മത്സരങ്ങൾ ഒന്നും നഷ്ടമാവില്ല എന്നും സ്പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജു കളിക്കും എന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി. 

“രാജസ്ഥാൻ റോയൽസിന്റെ നിർണായക ഘടകമാണ് സഞ്ജു സാംസൺ. വിക്കറ്റ് കീപ്പിങ്ങിലും ഫീൽഡിങ്ങിലും ഫിറ്റ്നയ് ക്ലിയറൻസ് ലഭിക്കുന്നത് വരെ പ്രധാന ബാറ്ററായി ടീമിൽ തുടരും. പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുന്നതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജു തിരിച്ചെത്തും,” ഫ്രാഞ്ചൈസിയുടെ പ്രസ്താവനയിൽ പറയുന്നു.

അസം ടീമിന്റെ ക്യാപ്റ്റനായി പ്രവർത്തിച്ച പരിചയം റിയാൻ പരാഗിനുണ്ട്. മാർച്ച് 23ന് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ 26ന് കൊൽക്കത്തയേയും 30ന് ചെന്നൈ സൂപ്പർ കിങ്സിനേയും നേരിടും. 

Read More

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related reading

  • Erasmus Warns of Improved Wallabies Ahead of 2027 Rugby World Cup
  • Martin Ødegaard Criticizes Bernardo Silva Over Tackle After Norway Match

Related

IPL, Sanju Samson

Search:

News Directory 3

News Directory 3 catalogs US newspapers, news services, newsstands and digital news outlets across all 50 states. Browse local publishers by city, state, or topic, and follow current headlines linked back to their original sources.

Quick Links

  • Disclaimer
  • Terms and Conditions
  • About Us
  • Advertising Policy
  • Contact Us
  • Cookie Policy
  • Editorial Guidelines
  • Privacy Policy

Browse by State

  • Alabama
  • Alaska
  • Arizona
  • Arkansas
  • California
  • Colorado

© 2026 News Directory 3. All rights reserved.
For contact, advertising, copyright, issues email: office@newsdirectory3.com